Connect with us

Kerala

താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മാണി; ചോരപ്പുഴ നീന്താനാകില്ലെന്ന് ജോര്‍ജ്

Published

|

Last Updated

കൊച്ചി/കോട്ടയം: യു എഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഉണ്ടെങ്കില്‍ താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് മന്ത്രി കെ എം മാണി. ഉമ്മാക്കി കാട്ടി ആരും പേടിപ്പിക്കേണ്ട.ബജറ്റ് അവരിപ്പിക്കാതിരിക്കേണ്ട സാഹചര്യം ഇവിടെയില്ല.  പി സി ജോര്‍ജിന് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

അതിനിടെ, ബജറ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്ന കാര്യം മാണി തീരുമാനിക്കുമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. മാണി ബജറ്റ് അവരിപ്പിച്ചാല്‍ ചോരപ്പുഴ ഒഴുകുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ചോരപ്പുഴ നീന്തിക്കടക്കാനുള്ള ശേഷി തനിക്കില്ലെന്നും ജോര്‍ജ് കോട്ടയത്ത് വ്യക്തമാക്കി.

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ് പങ്കുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest