Connect with us

International

ബംഗ്ലാദേശില്‍ അടിയന്തരാവസ്ഥക്കുള്ള സാധ്യത തള്ളി ഷേഖ് ഹസീന

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും ഒരു മാസമായി തുടരുന്ന ഉപരോധത്തിന്റെ പാശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകകയില്ലെന്ന് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേഖ് ഹസീന. അടിയന്തരാവസ്ഥ പ്രതീക്ഷിക്കുന്നത് ഒരു ദിവാസ്വപ്‌നമാണെന്ന് കഴിഞ്ഞ ദിവസം അവര്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കിയിരുന്നു. അത്തരക്കാര്‍ രാജ്യത്തെ നാശത്തിലേക്ക് നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഞങ്ങളുടെ സിരകളിലൂടെ രക്തം ഒഴുകുന്ന കാലത്തോളം അതിന് സമ്മതിക്കില്ലെന്നും രാജ്യത്ത് അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.
നിഷ്പക്ഷ സര്‍ക്കാറിന് കീഴില്‍ ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ച ചര്‍ച്ച ആവശ്യപ്പെട്ട് ബി എന്‍ പി ഉപരോധം ആഹ്വാനം ചെയ്ത സാഹചര്യത്തിലാണിത്. ഈ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നവര്‍ വ്യക്തമാക്കിയിരുന്നു. 20 സഖ്യ കക്ഷികള്‍ ചേര്‍ന്ന ബി എന്‍ പി ജനുവരി അഞ്ച് മുതലാണ് ഉപരോധം ആഹ്വാനം ചെയതത്.
ഉപരോധം തുടങ്ങിയതു മുതല്‍ വാഹനങ്ങളെ ലക്ഷ്യം വെച്ച് നടത്തിയ പെട്രോള്‍ ബോംബാക്രമണങ്ങളില്‍ ഇതിനകം 50 ലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊമില്ലയില്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടു. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് നിയമ വിരുദ്ധമായ ഭരണകൂടം സൃഷ്ടിക്കാനാണ് ബി എന്‍ പി- ജമാഅത്തെ ഇസ്‌ലാമി സഖ്യം ശ്രമിക്കുന്നതെന്ന് അവാമി ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ചില ആളുകള്‍ അടിയന്തരാവസ്ഥ വരുന്നത് കാത്തിരിക്കയാണ്. എന്തിനാണിവിടെ അടിയന്തരാവസ്ഥ. അത്തരം തീവ്ര വാദങ്ങളെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം. ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്. ഹസീന പ്രതികരിച്ചു.

Latest