ഷവോമി ഇന്ത്യയില്‍ നിര്‍മാണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

Posted on: February 5, 2015 8:29 pm | Last updated: February 5, 2015 at 8:29 pm

xiaomiജനപ്രിയ ബജറ്റ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഇന്ത്യയില്‍ തന്നെ ഫോണുകള്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ നോക്കിയ പ്ലാന്റിലായിരിക്കും ഫോണ്‍ നിര്‍മിക്കുക എന്നാണ് പ്രാഥമിക വിവരം. ഈ വര്‍ഷം പകുതിയോടെ നിര്‍മാണം തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബാംഗ്ലൂരില്‍ ഒരു റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് യൂണിറ്റ് തുടങ്ങുമെന്ന് ഷവോമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൈനക്ക് പുറത്തുള്ള ഷവോമിയുടെ ആദ്യത്തെ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് യൂണിറ്റാണ് ബാംഗ്ലൂരിലേത്.