വിഷ്വല്‍ ആര്‍ട്‌സില്‍ മാസ്റ്റര്‍ ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: February 5, 2015 7:36 pm | Last updated: February 5, 2015 at 7:36 pm

visual artsമാവേലിക്കര: കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന രാജാ രവിവര്‍മ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ വിഷ്വല്‍ ആര്‍ട്‌സ് രണ്ടു വിഷയങ്ങളിലെ മാസ്റ്റര്‍ ഇന്‍ വിഷ്വല്‍ ആര്‍ട്‌സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. പെയിന്റിംഗ്: രണ്ടു വര്‍ഷം. 55% എങ്കിലും മാര്‍ക്കോടെ പെയിന്റിംഗിലെ സെക്കന്‍ഡ് ക്ലാസ് ബാച്ചിലര്‍ ബിരുദം വേണം.

2. ആര്‍ട്ട് ഹിസ്റ്ററി: സെക്കന്‍ഡ് ക്ലാസ് ഫൈന്‍ ആര്‍ട്‌സ് ബിരുദക്കാര്‍ക്കു രണ്ടു വര്‍ഷവും,
കലാവാസനയുള്ള സെക്കന്‍ഡ് ക്ലാസ് ഹ്യൂമാനിറ്റീസ് ബിരുദക്കാര്‍ക്ക് ഒരു വര്‍ഷത്തെ ബ്രിജ് കോഴ്‌സടക്കം മൂന്നു വര്‍ഷവും. പട്ടികവിഭാഗക്കാര്‍ പ്രസക്തബിരുദം നേടിയിരിക്കണമെന്നേയുള്ളൂ; ക്ലാസ് വേണമെന്നില്ല.

ഫെബ്രുവരി 12 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. 21ന് എന്‍ട്രസ് പരീക്ഷ നടക്കും. ഇതിന് 60%, ഇന്റര്‍വ്യൂവിനും യോഗ്യതാപരീക്ഷ്‌ക്കും 20% വീതം എന്ന ക്രമത്തില്‍ കൂട്ടിയാണ് റാങ്കിംഗ്. അപേക്ഷാഫീസ് ഒരു പ്രോഗ്രാമിന് 500 രൂപ; രണ്ടു പ്രോഗ്രാമിന് 550 രൂപ. വിവരങ്ങള്‍ക്ക് www.keralauniversity.ac.in