ഡല്‍ഹിയില്‍ എ എ പിക്ക് മമതയുടെ പിന്തുണ

Posted on: February 5, 2015 7:24 pm | Last updated: February 5, 2015 at 7:24 pm

Mamata Banerjeeന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഡല്‍ഹിയുടെ വികസനത്തിനുമായി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യാനായിരുന്നു തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ഡല്‍ഹി വോട്ടര്‍മാരോടുള്ള മമതയുടെ അഭ്യര്‍ത്ഥന.

സി പി എം, സി പി ഐ അടക്കമുള്ള ഇടത് പാര്‍ട്ടികളും തങ്ങള്‍ മല്‍സരിക്കാത്ത സീറ്റുകളില്‍ ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.