Connect with us

First Gear

വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്ററുമായി ഫോര്‍ഡ്

Published

|

Last Updated

രാജ്യത്തെ ആദ്യ വെഹിക്കിള്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ ഫോര്‍ഡ് ചെന്നൈയില്‍ തുറന്നു. ഫോര്‍ഡ് ഇന്ത്യയുടെ ചെന്നൈ ഫാക്ടറിക്ക് സമീപമാണ് പേഴ്‌സണലൈസേഷന്‍ സെന്റര്‍ തുറന്നിരിക്കുന്നത്. 35,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന സെന്റര്‍ ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റ് ജോണ്‍ കൂപ്പര്‍ ഉദ്ഘാടനം ചെയ്തു.

പുതിയ ഇക്കോ സ്‌പോര്‍ട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഇഷ്ട എസ് യു വി വാങ്ങാന്‍ പേഴ്‌സണലൈസേഷന്‍ സെന്റര്‍ സഹായകരമാവും. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച 19 ബേകള്‍ പേഴ്‌സണലൈസേഷന്‍ സെന്ററിലുണ്ട്.

Latest