Connect with us

Gulf

ദുബൈ സൈക്കിള്‍ ടൂറിന് തുടക്കമായി

Published

|

Last Updated

ദുബൈ: സൈക്കിള്‍ ടൂറിന്റെ ഒന്നാം ഘട്ടത്തിന് ദുബൈ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ്ബി(ഡി ഐ എം സി)ല്‍ തുടക്കമായി. ഇന്നലെ രാവിലെയാണ് ദുബൈ സൈക്കിള്‍ ടൂറിന് തുടക്കമായത്. 16 ടീമുകളെ പ്രതിനിധീകരിച്ച് 128 സൈക്കിളിസ്റ്റുകളാണ് ആദ്യ ഘട്ടത്തില്‍ പങ്കെടുത്തത്. മിന സിയാഹിയിലെ ഡി ഐ എം സിയില്‍ നിന്ന് ജുമൈറ ബീച്ച് റോഡിലെ യുണിയന്‍ ഫഌഗിന് സമീപത്തേക്കായിരുന്നു 145 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിള്‍ സവാരി നടത്തിയത്. ലോകോത്തര സൈക്കിളിസ്റ്റുകളായ മാര്‍ക് കാവെന്റിഷ്, വിന്‍സെന്‍സോ നിബാലി എന്നിവരും മത്സരിക്കാന്‍ എത്തിയവരില്‍ ഉള്‍പെട്ടിരുന്നു.
മാര്‍ക് കാവെന്റിഷ നാളെയും ശനിയാഴ്ചയുമായിരിക്കും മത്സരത്തിനിറങ്ങുക. നിബാലി വെള്ളിയാഴ്ച ഹത്ത ഡാമിന് സമീപം നടക്കുന്ന മീഡിയം മൗണ്ടയിന്‍ സ്റ്റേജില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം നടന്ന ദുബൈ ചാമ്പന്യന്‍ഷിപ്പില്‍ യു എസ് എയില്‍ നിന്നുള്ള ടെയിലര്‍ ഫിന്നിയായിരുന്നു ചാമ്പ്യന്‍. ഇത്തവണ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഇദ്ദേഹം മത്സരിക്കുന്നില്ല.
രാജ്യത്തെ സൈക്കിള്‍ പ്രേമികള്‍ ഉള്‍പെടെയുള്ളവരില്‍ നിന്ന് നിറഞ്ഞ പ്രോത്സാഹമാണ് സൈക്കിള്‍ ടൂറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൈക്കിള്‍ കടന്നുപോകുന്ന വഴികളിലെല്ലാം നിരവധി ആളുകളാണ് കാഴ്ചക്കാരായി നിറയുന്നത്.

---- facebook comment plugin here -----

Latest