Connect with us

Gulf

നിക്ഷേപം വര്‍ധിക്കുന്നു

Published

|

Last Updated

ദുബൈ: ഇന്ത്യ-ജിസിസി വ്യാപാരത്തില്‍ വളര്‍ച്ചയെന്ന് ഇക്കോണമിക് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട്. ജി സി സി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപവും വര്‍ധിക്കുന്നു. അടിസ്ഥാനസൗകര്യം, ഊര്‍ജം, ടെലികോം തുടങ്ങിയ മേഖലകളിലാണു ജി സി സിയില്‍ നിന്നുള്ള വര്‍ധിച്ച നിക്ഷേപത്തിനു വഴിയൊരുങ്ങുന്നത്. പത്തുവര്‍ഷത്തിനിടയില്‍ ജി സി സി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 43% ആയി വര്‍ധിച്ചു. ജിസി സി രാജ്യങ്ങളുടെ ആകെ കയറ്റുമതിയുടെ 11 ശതമാനവും ഇന്ത്യയിലേക്കാണ്.
ദുബൈയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. ദുബൈയിലേക്ക് എത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 16% വര്‍ധനയാണു രേഖപ്പെടുത്തിയത്.
എമിറേറ്റ്‌സ് എയര്‍ലൈനില്‍ 2013-2014 കാലയളവില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചും യാത്ര ചെയ്തവരുടെ എണ്ണം 3.14 കോടി. യു എ ഇയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കാണ്.
ദുബൈയുമായുള്ള വ്യാപാരത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയും ദുബൈയും തമ്മിലുള്ള വ്യാപാരത്തിന്റെ അളവ് 3,700 കോടി ഡോളര്‍. കാല്‍ലക്ഷത്തിലേറെ ഇന്ത്യന്‍ കമ്പനികളാണു ദുബൈയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.