Connect with us

National

ക്രിമിനല്‍ കേസ് മറച്ചുവെച്ചാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാം: സുപ്രിം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടത് മറച്ചുവെച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാമെന്ന് സുപ്രിം കോടതി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നോമിനേഷന്‍ സമര്‍പ്പിക്കുമ്പോള്‍ ക്രിമിനല്‍ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണം. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാമെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി സി പാന്ത് എന്നിവര്‍ അംഗങ്ങളായ ബഞ്ച് നിരീക്ഷിച്ചു.