മോഹന്‍ലാല്‍ തിരിച്ചയച്ച ചെക്ക് കൈപ്പറ്റി

Posted on: February 5, 2015 1:35 pm | Last updated: February 6, 2015 at 12:12 am

mohanlalതിരുവനന്തപുരം: ലാലിസം വിവാദത്തെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ തിരിച്ചയച്ച ചെക്ക് ഗെയിംസ് സിഇഒ കൈപ്പറ്റി. സ്പീഡ് പോസ്റ്റ് മുഖേന അയച്ച ചെക്ക് പോസ്റ്റ്മാന്‍ ഇന്ന് ജേക്കബ് പുന്നൂസിന് കൈമാറി.
ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലവതരിപ്പിച്ച ലാലിസം പരിപാടി പരാജയമായതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് മോഹന്‍ലാല്‍ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ പണം തിരികെ വാങ്ങില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചിരുന്നു.