Connect with us

Kerala

കോഴിക്കോട് പന്തീരാങ്കാവില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്‌കൂള്‍ കെട്ടിടത്തിനായി മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായി പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനം തുടരുന്നു.

പന്തീരങ്കാവിലെ ഹില്‍ടോപ്പ് സ്‌കൂളിന്റെ കെട്ടിടനിര്‍മാണത്തിനായി മണ്ണെടുക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു.

Latest