Connect with us

Malappuram

നാക് സംഘം അലിഗഢ് മലപ്പുറം കേന്ദ്രം സന്ദര്‍ശിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: യു ജി സിയുടെ നാക് (നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് ആക്രഡിഷന്‍ കൗണ്‍സില്‍) സംഘം അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രം സന്ദര്‍ശിച്ചു. തമിഴ്‌നാട് അംബേദ്കര്‍ ലോ യൂനിവേഴ്‌സിറ്റിയുടെ ഫിസിക്‌സ് വിഭാഗം മുന്‍ ഡീന്‍ സി എസ് ശാസ്ത്രി എന്നിവരടങ്ങുന്നതാണ് നാക് സംഘം.
സംഘത്തിന്റെ സന്ദര്‍ശനം പ്രമാണിച്ച് അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പ്രധാന ക്യാമ്പസില്‍ നിന്ന് പ്രൊഫ. പര്‍വേസ് താലിബ് (കോ-ഓര്‍ഡിനേറ്റര്‍ എ എം യു സെന്‍ന്റേഴ്‌സ്) പ്രൊഫ. ഐ എ ഖാന്‍ (ഡീന്‍, ചെര്‍മാന്‍ ഫാക്വല്‍റ്റി ഓഫ് ലോ ), ഡോ. മുഹമ്മദ് പര്‍വേസ് (എഡ്യുക്കേഷന്‍ വിഭാഗം) എന്നിവര്‍ കേന്ദ്രത്തിലെത്തിയിരുന്നു. സെന്ററിലെ പൂര്‍വ വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും സംഘം സംവദിക്കുകയും സെന്ററിനു കീഴിലുള്ള ബി എഡ് പ്രാക്ടീസ് സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. നാക് സന്ദര്‍ശനത്തോടെ സെന്ററിന്റെ വളര്‍ച്ച ത്വരിതഗതിയിലാവുമെന്നും അലിഗഢില്‍ നിന്നുള്ള സംഘം അറിയിച്ചു. സന്ദര്‍ശനത്തില്‍ നാക് സംഘം പൂര്‍ണ തൃപ്തരാണെന്നും സ്ഥിരം കെട്ടിടത്തിനുള്ള സംവിധാനങ്ങള്‍ വേഗത്തിലാക്കുന്നതിന് സഹായകമാവുമെന്നും സെന്റര്‍ ഡയറക്ടര്‍ ഡോ. എച്ച് അബ്ദുല്‍ അസീസ് പറഞ്ഞു.