Connect with us

Kerala

വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ചരക്ക് കപ്പല്‍ അപകടത്തില്‍പെട്ടു

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മാലിയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ടു. 11 ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്. ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. എല്ലാവരും മലയാളികളാണെന്നാണ് കരുതുന്നത്. എം വി മന്നത്ത് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കോസ്റ്റ്ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്. തീരത്ത് നിന്നും ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. കപ്പലിലെ ചോര്‍ച്ച അടച്ചുവെന്നും വെള്ളം പമ്പ് ചെയ്ത ശേഷം കപ്പല്‍ കരയ്ക്കടുപ്പിക്കുമെന്നും മറൈന്‍ പൊലീസ് അറിയിച്ചു. ഇന്നലെ വൈകീട്ടാണ് ഭക്ഷ്യധാന്യങ്ങളുമായി കപ്പല്‍ മാലിയിലേക്ക് പുറപ്പെട്ടത്.

Latest