Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം: പ്രചാരണം മഹല്ലുകളിലും സജീവമാകുന്നു മഹല്ല് വിചാരം നടത്തി

Published

|

Last Updated

മണ്ണാര്‍ക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് കൊടക്കാട് യൂനിറ്റ് മഹല്ല് വിചാരം നടത്തി.കെ കെ എം സഅദി ആലിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. സാക്കിര്‍ ബാഖവി മമ്പാട്, മുഹമ്മദ് കുട്ടി സഖാഫി പാലോട് പ്രഭാഷണം നടത്തി.
മുഹമ്മദ് സഖാഫി, ഷഫീഖ് അഹ്‌സനി കൊമ്പം, മുസ്തഫ സഖാഫി നൗഷാദ് കൊടക്കാട്, ശിഹാബ് കൊടക്കാട് പങ്കെടുത്തു.ഇതോടാനുബന്ധിച്ച് പ്രകടനവും നടന്നു. മൊയ്തു മുസ് ലിയാര്‍, ഹസ്സനാര്‍ മുസ് ലിയാര്‍, ഹസ്സന്‍ഹാജി, കാസിം സഖാഫി, അബൂബക്കര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

മഹല്ല് വിചാരം നാളെ
മണ്ണാര്‍ക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഈ മാസ യൂനിറ്റുകളില്‍ നടത്തി വരുന്ന മഹല്ല് വിചാരം നാളെ വൈകീട്ട് ആറരക്ക് തെയ്യോട്ടുച്ചിറയില്‍ നടക്കും. സാക്കിര്‍ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തും.
കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍, ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, കെ ഉണ്ണീന്‍കുട്ടി സഖാഫി, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, ഇസ്മാഈല്‍ ഫൈസി കോട്ടപ്പുറം, മുഹമ്മദ് കുട്ടി സഖാഫി പാലോട്, യൂസഫ് സഅദി തെയ്യോട്ടുച്ചിറ, ഷൗക്കത്ത് മുസ് ലിയാര്‍, റസാഖ് സഖാഫി, മുസതഫ സുഹ് രി പങ്കെടുക്കും. സാദിഖ് ഫാളിലി കുടല്ലൂര്‍ സംഘത്തിന്റെ ബുര്‍ദ്ദാലാപനവും നടക്കും.

മഹല്ല് വിചാരം എട്ടിന്
പട്ടാമ്പി: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വിളയൂര്‍ കണ്ടേങ്കാവ് യൂനിറ്റ് ഏഴിന് വൈകീട്ട് 8മണിക്ക് കണ്ടേങ്കാവ് സെന്ററില്‍ മഹല്ല് വിചാരം നടത്തും. വടശേരി ഹസ്സന്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ ഉമര്‍മദനി വിളയൂര്‍ ഉദ്ഘാടനം ചെയ്യും.

കിണര്‍
നിര്‍മാണോദ്ഘാടനം
നെന്മാറ: എസ് വൈ എസ് നെന്മാറ സര്‍ക്കിള്‍ കമ്മിറ്റി എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തോടാനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആറ്റുവായില്‍ നിര്‍മിക്കുന്ന കിണറിന്റെ ഉദ്ഘാടനം ബശീര്‍ സഖാഫി വണ്ടിത്താവളം നിര്‍വഹിച്ചു. സര്‍ക്കിള്‍ പ്രസിഡന്റ് ബശീര്‍ മുസ് ലിയാര്‍ കടമ്പിടി, സിദ്ദീഖ് സഖാഫി നെന്മാറ, ചെല്ല് മുത്ത് ആറ്റുവായ്, പഞ്ചായത്ത് മെമ്പര്‍ പി വി രാജന്‍, കാസിം മുസ് ലിയാര്‍, സോണ്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ പങ്കെടുത്തു.

മദ്‌റസ അസംബ്ലി
സംഘടിപ്പിച്ചു
പാലക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റഭാഗമായി വെണ്ണക്കരമിലാകുദ്ദീന്‍ നഗര്‍ സുന്നി മദ്‌റസയില്‍ ജീലാനി അനുസ്മരണം നടത്തി. കബീര്‍ വെണ്ണക്കര അധ്യക്ഷത വഹിച്ചു. സൂഹൈര്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍, ഹംസ മുസ് ലിയാര്‍, ഫിറോസ് സഖാഫി, അബ്ദുറഹ് മാന്‍ ഇംദാദി, ജാഫര്‍, ഹംസ പങ്കെടുത്തു.ഇതോടാനുബന്ധിച്ച് മദ്‌റസ അസംബ്ലി സംഘടിപ്പിച്ചു.

ഹൈവേ മാര്‍ച്ച്
വിജയിപ്പിക്കും
മണ്ണാര്‍ക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പേരോട് അബ്ദുറഹ് മാന്‍ സഖാഫി നയിക്കുന്ന ഹൈവേ മാര്‍ച്ച് പത്തിന് വൈകീട്ട് മൂന്നിന് കോങ്ങാട് എത്തിചേരും. ഹൈവേമാര്‍ച്ച് വിജയിപ്പിക്കാന്‍ അലനല്ലൂര്‍ സോണ്‍ സ്വാഗതസംഘം തീരുമാനിച്ചു.
മുഴുവന്‍ യൂനിറ്റുകളില്‍ നിന്നും കോങ്ങാട്ടിലേക്ക് വാഹനം അയക്കാനും യോഗം തീരുമാനിച്ചു. ഇസ്മാഈല്‍ ഫൈസി കോട്ടപ്പുറം, ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, മുഹമ്മദ് കുട്ടി സഖാഫി പാലോട്, ഹംസ കാവുണ്ട. സൈതലവി തോട്ടര, സ്വാദിഖ് കോട്ടപ്പുറം, മുഹമ്മദ് കുട്ടി കുന്നത്ത് പങ്കെടുത്തു.

എസ് വൈ എസ് ജില്ലാ സെക്രേട്ടറിയറ്റ് ഇന്ന്
പാലക്കാട്: എസ് വൈ എസ് ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് രാവിലെ 11മണിക്ക് സുന്നികാര്യാലയമായ വാദിനൂറില്‍ നടക്കും.സംസ്ഥാന ഹൈവമാര്‍ച്ച്, ജില്ലാ റോഡ് മാര്‍ച്ച് തുടങ്ങി സുപ്രധാനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതിനാല്‍ ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് എത്തിചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അറിയിച്ചു.

സോണ്‍ അടിയന്തര
പ്രവര്‍ത്തക സമിതി നാളെ
കൊപ്പം: എസ് വൈ എസ് കൊപ്പം സോണ്‍ നിര്‍മിച്ച് നല്‍കുന്ന സാന്ത്വനം”വന നിര്‍മാണത്തിന്റെ സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സോണ്‍ പ്രവര്‍ത്തക സമിതി നാളെ വൈകീട്ട് അഞ്ചിന് പുലാശേരി എം ഇ ടിയില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി അലിയാര്‍ മാസ്റ്റര്‍ അറിയിച്ചു.

സ്വലാത്ത് മജ് ലിസ് നടത്തി
ചെര്‍പ്പുളശേരി: കരുമാനാംകുര്‍ശി കുന്നുപുറം സ്വലാത്ത് മജ് ലിസ് യുത്ത് സംഘത്തിന്റെ നേതൃത്വത്തില്‍ സ്വലാത്ത് മജ് ലിസ് നടത്തി. റഫീഖ് സഖാഫി പാണ്ടമംഗലം നേതൃത്വം നല്‍കി. മന്‍സൂര്‍ സഖാഫി ചെര്‍പ്പുളശേരി പ്രസംഗിച്ചുറംഷാദ്, നിയാസ്. ശമീര്‍, ഷാജി, ഫൈസല്‍, നസീര്‍ പങ്കെടുത്തു.

Latest