Connect with us

Palakkad

വടക്കുംമുറി ഗ്രാമത്തെ നടുക്കി മാതാവിന്റെയും കുട്ടികളുടെയും മരണം

Published

|

Last Updated

കൊപ്പം : മാതാവും കുട്ടികളും പൊള്ളലേറ്റ് മരിച്ചത് വടക്കുംമുറി ഗ്രാമത്തെ നടുക്കി. കുലുക്കല്ലൂര്‍ വടക്കുമുറിയില്‍ ഇതാദ്യമാണ് ഇത്തരം സംവമെന്ന് നാട്ടുകാര്‍ പറയുന്നു. അത് കൊണ്ട് തന്നെ മൂന്ന് പേരുടെയും മരണം ഈ കൊച്ചുഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
മുക്കാലിക്കുന്നത്ത് വീട്ടില്‍ വിമേഷിന്റെ ഭാര്യയും രണ്ടു മക്കളുമാണ് ഇന്നലെ രാവിലെ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടത്. വിഷ്ണുപ്രിയയും ഒരു വയസ്സുകാരന്‍ വിഷ്ണുദര്‍ശന്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. വീടിന് മുകളില്‍ നിന്നും തീകത്തുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വീട്ടുകാരന്‍ ഹൈദരലി ആദ്യമെത്തിയെങ്കിലും ആളിക്കത്തുന്ന തീയ്യിനടുത്തേക്ക് അടുക്കാന്‍ കഴിയാതെ പകച്ചു നിന്നു നിലവിളിക്കുകയായിരുന്നു.
ശബ്ദം കേട്ട് പരിസരവീട്ടിലെ കെട്ടിടനിര്‍മ്മാണ തൊഴിലാളികളാണ് ഓടിയെത്തി തീകെടുത്താന്‍ ശ്രമമാരംഭിച്ചത്.
വീട് അടുക്കള ഭാഗത്ത് നിന്നും പൂമുഖത്ത് നിന്നും അകത്ത് നിന്ന് പൂട്ടിയിട്ട നിലയിലായതിനാല്‍ പ്രവേശിക്കാന്‍ കഴിയാതെ ഏറെ സമയം നാട്ടുകാര്‍ പുറത്ത് നിന്നു. പട്ടാമ്പിയില്‍ നിന്ന് പോലീസും പെരിന്തല്‍ണ്ണമയില്‍ നിന്നും ഫയര്‍ഫോഴ്‌സും എത്തിയെങ്കിലും മെയിന്‍ റോഡില്‍ നിന്നും ഏറെ അകലെയുള്ള വീട്ടിലേക്ക് വാഹനം എത്തിക്കാന്‍ കഴിഞ്ഞില്ല.
പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ പിഞ്ചുകുഞ്ഞിന്റെതടക്കം മൃതദേഹങ്ങള്‍ കണ്ട് ഞെട്ടിപ്പോയി.
ജില്ലാ പഞ്ചായത്തംഗവും നാട്ടുകാരനുമായ ഇ. കെ മുഹമ്മദ്കുട്ടി ഹാജിയടെ നേതൃത്വത്തില്‍ കൂടുതല്‍ പേരെത്തി. വിമേഷിന്റെ അച്ഛന്‍ മോ—ഹനനും അമ്മ സുജാതയും വീട്ടില്‍ നിന്നും പുറത്ത് പോയസമയത്തായിരുന്നു സംഭവം.
ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടത്.
മരിച്ച ജിജികൃഷ്ണ തയ്യല്‍ ചെയ്തും വിമേഷ് സാധാരണ തൊഴിലെടുത്തുമാണ് ഉപജീവനം. അമ്മ സുജാത ചുണ്ടമ്പറ്റ പപ്പടപ്പടിയിലെ ഫര്‍ണിച്ചര്‍ കടയിലും മോഹനന്‍ മരംവെട്ടുതൊഴിലാഴിയുമാണ്.
മക്കളും മാതാപിതാക്കളും നല്ലനിലയില്‍ തൊഴിലെടുത്ത് ജീവിക്കുമ്പോള്‍ ജിജികൃഷ്ണ പറക്കമുറ്റാത്ത രണ്ടു കുട്ടികളെയെടുത്ത് എന്തിന് ഈ കടുംകൈ ചെയ്തതെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അറിയുന്നില്ല.
കുടുംബവഴക്കോ മറ്റോ മുക്കാലിക്കുന്നത്ത് വീട്ടിലില്ലെന്നും നാട്ടുകാരും അയല്‍വാസികളും ഒരേ പോലെ പറയുന്നു.
എട്ടു വര്‍ഷം മുമ്പാണ് വിമേഷും ജിജികൃഷ്ണയും തമ്മില്‍ വിവാഹിതരാകുന്നത്. എല്ലാവരും കൂലിവേലെയടുത്ത് നിര്‍മിച്ച പുതിയ വീട്ടില്‍ ഈ അടുത്താണ് ഇവര്‍ താമസമാക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദാ ഇസ്ഹാഖ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വസന്ത, കുലുക്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണിമോഹന്‍, ജില്ലാ പഞ്ചായത്തംഗം കമ്മുക്കുട്ടി എടത്തോള്‍, വനിതാ കമ്മീഷന്‍ അംഗം കെ എ തുളസി എന്നിവരും പരേതരുടെ വസതി സന്ദര്‍ശിച്ചു.

Latest