അനങ്ങന്‍ മലയില്‍ തീപ്പിടിത്തം

Posted on: February 5, 2015 9:48 am | Last updated: February 5, 2015 at 9:48 am

ഒറ്റപ്പാലം: അനങ്ങന്‍ മലയില്‍ തീപിടുത്തം. ഇന്നലെ രാവിലെ 10 മണിയോടെ പനമണ്ണ ഭാഗത്തു നിന്നും ആരംഭിച്ച തീപിടുത്തം പടര്‍ന്ന് വൈകൂന്നേരം ആറു മണിയായുമ്പോഴേക്ക് കോതകുറുശ്ശി, അനങ്ങനടി എന്നിവിടങ്ങളിലൂടെ കീഴൂര്‍ റോഡിന് സമീപത്തു കൂടെ കത്തി കൊണ്ടിരിക്കുകയാണ്.
തീ കെടുത്താന്‍ യാതൊരു മാര്‍ഗവുമില്ല. മലയുടെ മുകളിലായതിനാല്‍ ഫയര്‍ഫോഴ്‌സുകാരും നിസ്സഹായരാണ്. കഴിഞ്ഞ ചില വര്‍ഷങ്ങളിലായി വേനലില്‍ അനങ്ങന്‍മല ധാരാളം പച്ചമരുന്നുകളാണ് കേന്ദ്രമാണ് അനങ്ങന്‍മല. അതുകൊണ്ടു തന്നെ അനങ്ങന്‍മലക്ക് തീപിടിക്കുന്നത് സമൂഹത്തിന് വന്‍നഷ്ടമാണ്.