Connect with us

Kozhikode

ജില്ലാ റോഡ് മാര്‍ച്ച് ഏഴിന് ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ധ്വജ വാഹകര്‍ റോഡ് മാര്‍ച്ചുമായി ജന മധ്യത്തിലേക്ക്. സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയം ചര്‍ച്ചയാക്കി ജില്ലയിലെ പ്രധാന നഗരവീഥികളെ ഇളക്കി മറിച്ച് ധര്‍മപ്പടയണി പ്രയാണം നടത്തും.
ഈ മാസം ഏഴ്, എട്ട് തീയതികളിലായി ജില്ലാ എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന റോഡ് മാര്‍ച്ചിന് 17 കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കും.
ഏഴിന് കാലത്ത് ഒമ്പത് മണിക്ക് രാമനാട്ടുകരയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് മാര്‍ച്ച് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, ക്യാപ്റ്റന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, ടി.കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, ജി അബൂബക്കര്‍ തുടങ്ങിയ സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
തുടര്‍ന്ന് കുറ്റിച്ചിറ, മാവൂര്‍ റോഡ്, കുറ്റിക്കാട്ടൂര്‍, മുക്കം, കൊടുവള്ളി, നരിക്കുനി, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം ഏഴ് മണിക്ക് പൂനൂരില്‍ സമാപിക്കും. എട്ടിന് രാവിലെ ഒമ്പത് മണിക്ക് ബാലുശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് നടുവണ്ണൂര്‍, പേരാമ്പ്ര, മേപ്പയ്യൂര്‍, തുറയൂര്‍, നന്തി, ഓര്‍ക്കാട്ടീരി, തീക്കുനി, എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാദാപുരം ഭൂമിവാതുക്കലില്‍ സമാപിക്കും. 33 അംഗങ്ങള്‍ അടങ്ങുന്ന സ്വഫ്‌വ സംഘം, യാത്രയെ അനുഗമിക്കും. വിവിധ കേന്ദ്രങ്ങളില്‍ എസ് വൈ എസ്, എസ് എസ് എഫ് നേതാക്കളായ സി എച്ച് റഹ്മത്തുല്ല സഖാഫി എശമരം, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, ക ബീര്‍ മാസ്റ്റര്‍ എളേറ്റില്‍, അബ്ദുസ്സമദ് സഖാഫി മായനാട്, മുഹമ്മദലി സഖാഫി വള്ളിയാട്,മുഹമ്മദലി കിനാലൂര്‍, ഇബ്‌റാഹീം സഖാഫി താത്തൂര്‍, അലവി സഖാഫി കായലം, സാബിത് അബ്ദുല്ല സഖാഫി, സംസാരിക്കും.
ജില്ലാ നേതാക്കളായ ആലിക്കുട്ടി ഫൈസി, കെ അബ്ദുല്ല സഅദി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, കെ എ നാസര്‍ ചെറുവാടി,സലീം അണ്ടോണ, ഹുസൈന്‍ മാസ്റ്റര്‍ കുന്നത്ത് തുടങ്ങി റോഡ് മാര്‍ച്ചില്‍ സ്ഥിരാംഗങ്ങളായിരിക്കും.