Connect with us

Kozhikode

5000 ത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നിയുക്തി തൊഴില്‍ മേള

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം ഏഴിന് നിലമ്പൂര്‍ മാനവേദന്‍ വി എച്ച് എസ് സ്‌കൂളില്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിയുക്തി മെഗാ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഏതാനും പേര്‍ക്കു കൂടി അവസരം. ആകെയുള്ള എട്ട് വിഭാഗങ്ങളില്‍ ബിരുദാനന്തര ബിരുദം, ബിരുദം, ഹെല്‍ത്ത് കെയര്‍, ടെക്‌നീഷ്യന്‍സ് എന്നീ നാല് വിഭാഗങ്ങള്‍ക്ക് മാത്രമാണ് ഇനി അവസരമുള്ളത്. ഷീയളലേെ.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍.
എന്‍ജിനീയറിംഗ് ഉള്‍പ്പടെ മറ്റു വിഭാഗങ്ങളില്‍ അപേക്ഷകരുടെ എണ്ണം തികഞ്ഞതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ അവസാനിച്ചു. 10,000 പേര്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഇതിനകം 9,000 ത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
5000 ത്തിലേറെ തൊഴിലവസരങ്ങളാണ് സ്വകാര്യ മേഖലയിലെ മികച്ച കമ്പനികള്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആര്‍ ഹേമലത പറഞ്ഞു.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് വിതരണം തുടങ്ങി. രജിസ്‌ട്രേഷന്‍ വേളയില്‍ ലഭിച്ച ലോഗിന്‍ നെയ്മും പാസ് വേര്‍ഡും ഉപയോഗിച്ച് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. കാര്‍ഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായാണ് ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ മേളക്കെത്തേണ്ടത്.
നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വിഭാഗമാണ് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്വകാര്യ മേഖലകയില്‍ നിന്നുള്ള മികച്ച കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴില്‍മേളകള്‍ സംഘടിപ്പിക്കുന്നത്.

Latest