Connect with us

Kozhikode

കുഴല്‍പ്പണവുമായി ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

വടകര: വടകരയില്‍ നിന്ന് 7,60,000 രൂപയുടെ കുഴല്‍പ്പണവുമായി കുന്ദമംഗലം പിലാശ്ശേരി മാതളത്ത് കുഴിയില്‍ അബൂബക്കറിനെ (44) വടകര എസ് ഐ. എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഭാഗത്തേക്ക് പണമെത്തിക്കാന്‍ കൈനാട്ടിയില്‍ ബസിറങ്ങിയപ്പോഴാണ് പ്രതി പോലീസിന്റെ പിടിയിലായത്. പണം വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റും മൊബൈല്‍ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. ശരീരത്തില്‍ കെട്ടിയിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും.

Latest