Connect with us

Kozhikode

ഷിബിന്‍ വധം: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

നാദാപുരം: തൂണേരി കണ്ണങ്കൈയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്നതിന് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ചെപ്പോടത്തില്‍ മുസ്തഫ എന്ന മുത്തു (25), കല്ലേരീന്റവിട ശഫീഖ് (26), കോഴിക്കോട് പെരുമണ്ണ മഞ്ചപ്പാറേമ്മല്‍ ഇബ്‌റാഹിം കുട്ടി (54) എന്നിവരെയാണ് കുറ്റിയാടി സി ഐ ദിനേശ് കോറോത്ത് അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോടഞ്ചേരി മണിയന്റവിട മുഹമ്മദ് അനീസ്, തൂണേരി വാരാങ്കി താഴ കുനി സിദ്ദിഖ്, കാട്ടുമാഠത്തില്‍ താഴകുനി ശുഹൈബ്, തൂണേരി എടാടിയില്‍ ഫൈസല്‍, മുടവന്തേരി മഠത്തില്‍ ശുഹൈബ്, പേരോട് മൊട്ടേമ്മല്‍ നാസര്‍ എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Latest