Connect with us

Kozhikode

പന്നിഫാം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് തീരുമാനം

Published

|

Last Updated

മുക്കം: കൂടരഞ്ഞി നെല്ലിക്കുന്ന് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത പന്നിഫാമിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം പിന്‍വലിച്ചു. പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കിയ പന്നിഫാം അടച്ചുപൂട്ടി പന്നികളെ ലേലം ചെയ്യാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കര്‍മസമിതി ഭാരവാഹികളായ ജോണി വാളിപ്ലാക്കലും ഓമന ബേബി തടയിനാനിക്കലും തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പന്നിഫാമില്‍ നിന്നുള്ള മാലിന്യം മൂലം പെരുമ്പൂള പുഴ ഉള്‍പ്പെടെ കുടിവെള്ള സ്രോതസ്സുകളെല്ലാം മലിനമാകുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്ന് ഫാം അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. വാര്‍ഡ് അംഗം ടെല്‍മി അബ്രഹാമും നെല്ലിക്കുന്ന് ഭാഗത്തെ മുതിര്‍ന്ന പൗരന്‍ എന്‍ കെ സി മുഹമ്മദ്കുട്ടിയും സമരക്കാര്‍ക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.

Latest