Connect with us

Kozhikode

താജുല്‍ ഉലമ അനുസ്മരണവും പ്രാര്‍ഥനാ സമ്മേളനവും മര്‍കസില്‍

Published

|

Last Updated

കോഴിക്കോട്: താജുല്‍ ഉലമ അസ്സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ അനുസ്മരണവും പ്രാര്‍ഥനാ സമ്മേളനവും ഈമാസം ഏഴിന് വൈകീട്ട് അഞ്ച് മണിക്ക് കാരന്തൂര്‍ മര്‍കസില്‍ നടക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. താജുല്‍ ഉലമ അനുസ്മരണ പ്രഭാഷണം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.
വൈലത്തൂര്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ജമലുല്ലൈലി തങ്ങള്‍, അബ്ദുല്‍ ഫത്താഹ് തങ്ങള്‍, ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, തുറാബ് തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍ വിവിധ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. വൈകീട്ട് അഞ്ച് മണിക്ക് മര്‍കസ് വിദ്യാര്‍ഥികളുടെ ശൈഖ് ജീലാനി മാലപ്പാട്ട് ആസ്വാദനത്തോടെ പരിപാടി ആരംഭിക്കും.
കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, സി മുഹമ്മദ് ഫൈസി, വി പി എം വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി, ഡോ. എം എ എച്ച് അസ്ഹരി, മുഖ്താര്‍ ഹസ്‌റത്ത്, അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, യൂസുഫ് ഹാജി പെരുമ്പ തുടങ്ങിയവര്‍ സംസാരിക്കും. ഇതുസംബന്ധമായി ചേര്‍ന്ന സംഘാടക സമിതി യോഗം കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്യാപ്പള്ളി, സി പി ഉബൈദ് സഖാഫി, സമദ് സഖാഫി, ലത്വീഫ് സഖാഫി, മജീദ് മുസ്‌ലിയാര്‍ സംബന്ധിച്ചു.

Latest