Connect with us

Ongoing News

ഹരിയാനയുടെ ആധിപത്യം

Published

|

Last Updated

കണ്ണൂര്‍: ദേശീയ ഗെയിംസില്‍ ഗുസ്തി മത്സരത്തില്‍ ഹരിയാനയുടെ സമഗ്രാധിപത്യം. കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മത്സരം സമാപിച്ചപ്പോള്‍ പതിനെട്ട് സ്വര്‍ണം ഹരിയാനക്ക് ലഭിച്ചു. സമാപന ദിവസമായ ഇന്നലെ ആറില്‍ അഞ്ച് സ്വര്‍ണമാണ് ഹരിയാനക്ക് ലഭിച്ചത്. ഒരു സ്വര്‍ണം പഞ്ചാബിനും ലഭിച്ചു. രണ്ട് വീതം വെങ്കലവും ഓടും ഹരിയാനയുടെ പട്ടികയിലുണ്ട്.
രണ്ട് സ്വര്‍ണവും ആറ് വെങ്കലവും നേടി പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തി. സര്‍വീസസിന് രണ്ട് സ്വര്‍ണവും രണ്ട് വെങ്കലവും മൂന്ന് ഓടും ലഭിച്ചു. ഡല്‍ഹിക്കും ഝാര്‍ഖണ്ഡിനും ഓരോ സ്വര്‍ണം ലഭിച്ചു. 63 കി ഗ്രാം ഫ്രീസ്റ്റൈല്‍ വനിതാ ഗുസ്തിയില്‍ ഷിയോറന്‍ അനിറ്റയാണ് സുവര്‍ണതാരമായത്. ഉത്തര്‍പ്രദേശ് താരം രജിനിയായിരുന്നു എതിരാളി. മഹാരാഷ്ട്രയുടെ രേശ്മ അനില്‍, മണിപ്പൂരിലെ ടോംപി ദേവി എന്നിവര്‍ക്ക് വെങ്കലം ലഭിച്ചു.
59 കി ഗ്രാം ഗ്രീക്കോ റോമനിലും ഹരിയാനക്ക് തന്നെയായിരുന്നു ജയം. കുമാര്‍ രാജേന്ദര്‍ ഡല്‍ഹിയിലെ രവീന്ദറെയാണ് കീഴടക്കിയത്. മഹാരാഷ്ട്രയുടെ വിക്രം ക്രുഷാന്തും ഛത്തീസ്ഗഡിന്റെ നിതിനും വെങ്കലം നേടി. ഫ്രീസ്റ്റൈല്‍ 125 കി ഗ്രാമില്‍ പഞ്ചാബിന്റെ ഗുര്‍ഷിബ് സിംഗിന് സ്വര്‍ണം ലഭിച്ചു.