ഭാരോദ്വഹനം: സര്‍വീസസിന് സ്വര്‍ണം

    Posted on: February 4, 2015 11:28 pm | Last updated: February 4, 2015 at 11:28 pm

    NATIONAL GAMESതൃശൂര്‍: വെയ്റ്റ് ലിഫ്റ്റിംഗില്‍ പുരുഷന്മാരുടെ 105 കിലോ വിഭാഗത്തില്‍ സര്‍വീസസിന്റെ പ്രഫുല്‍ കുമാര്‍ ദുബേക്ക് സ്വര്‍ണം. സ്‌നാച്ചില്‍ 146 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 180 ഉം കിലോ ഉയര്‍ത്തി 28 പോയിന്റ് നേടിയാണ് പ്രഫുല്‍ കുമാര്‍ സ്വര്‍ണനേട്ടത്തിലെത്തിയത്. മഹാരാഷ്ട്രയുടെ ബി എ ക്രിസ്റ്റഫറിന് വെള്ളി ലഭിച്ചു. സ്‌നാച്ചില്‍ 136 ഉം ജര്‍ക്കില്‍ 178 ഉം കിലോ ഉയര്‍ത്തി 25 പോയിന്റാണ് ക്രിസ്റ്റഫര്‍ നേടിയത്. പഞ്ചാിന്റെ റഷ്പാല്‍ സിംഗിനാണ് വെങ്കലം. സ്‌നാച്ചില്‍ 134ഉം ജര്‍ക്കില്‍ 177ഉം ഉയര്‍ത്തിയ റഷ്പാലിന് 23 പോയിന്റ ് ലഭിച്ചു. കേരളത്തിന്റെ സി ആര്‍ കൃഷ്ണ കുമാര്‍ 22 പോയിന്റ ് നേടി നാലാം സ്ഥാനത്തെത്തി. സ്‌നാച്ചില്‍ 131 ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 170 കിലോയുമാണ് കേരളതാരം ഉയര്‍ത്തിയത്. ആന്ധ്രയില്‍ നിന്നുള്ള വി. പ്രഭാകര്‍ 1999 ലെ ഇംഫാല്‍ നാഷനല്‍ ഗെയിംസില്‍ വിപിന്‍ കുമാര്‍ സ്ഥാപിച്ച സ്‌നാച്ചിലെ 145 കിലോയുടെ റെക്കോര്‍ഡ് തിരുത്തിയെങ്കിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്ക് റൗണ്ടിലെ ദയനീയമായ പ്രകടനം അദ്ദേഹത്തെ മെഡല്‍ നേട്ടത്തിലെത്തിച്ചില്ല. സ്‌നാച്ചില്‍ 147 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് പ്രഭാകര്‍ പുതിയ റെക്കോര്‍ഡിട്ടത്.