Connect with us

Kerala

സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗം പ്രമേയം പാസാക്കി

Published

|

Last Updated

പെരുന്ന: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കരയോഗം പ്രമേയം പാസാക്കി. കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളക്കെതിരെ സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാട് മോശമാണെന്നാണ് പാണാവള്ളി വടക്കുമുറി 785ാം കരയോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

പതിനൊന്നംഗ കമ്മിറ്റി ഏകകണ്ഠമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഉഴവൂര്‍ കരുനെച്ചി, കിടങ്ങൂര്‍ പിറയാര്‍ വടക്ക്, പെരുമ്പാവൂര്‍ കീഴില്ലം കരയോഗങ്ങള്‍ നേരത്തെ സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

Latest