ബസ് ചാര്‍ജ് കുറക്കുന്നകാര്യം പരിഗണനയിലെന്ന്‌ തിരുവഞ്ചൂര്‍

Posted on: February 4, 2015 11:01 pm | Last updated: February 5, 2015 at 9:37 am

News bustand Calicutതിരുവനന്തപുരം: ബസ് ചാര്‍ജ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലായി പെട്രോള്‍, ഡീസല്‍ വില കാര്യമായി കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയല്‍ എണ്ണ വില കുത്തനെ ഇടിഞ്ഞതാണ് ഇതിന് കാരണം.