Connect with us

Gulf

ഏറ്റവും സ്വീകാര്യമായ ബ്രാന്‍ഡുകളില്‍ കരേഫോറും ലുലുവും

Published

|

Last Updated

ദുബൈ: ഏറ്റവും സ്വീകാര്യമായ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഏറെയും, ദൈനം ദിന ജീവിതത്തില്‍ ആവശ്യമായി വരുന്നവയാണെന്ന് ഉപഭോക്തൃ സര്‍വേ ഫലം. ലോക പ്രശസ്ത ബ്രാന്‍ഡുകള്‍ അതിനു പിന്നാലെ മാത്രമേ വരുന്നുള്ളുവെന്ന് കോഹന്‍ ആന്‍ഡ് വൂള്‍ഫ് ആഗോള മേധാവി ജെഫ്ബിയാറ്റി പറഞ്ഞു. യു എ ഇയില്‍ കരേ ഫോറിനാണ് ഒന്നാം സ്ഥാനമെങ്കില്‍ ലുലു നാലാം സ്ഥാനത്തുണ്ട്. സ്വപിന്നീസ് 14-ാം സ്ഥാനത്തെത്തി. ഇത്തിസലാത്തിന് രണ്ടാം സ്ഥാനവും സാംസങിന് മൂന്നാം സ്ഥാനവുമാണ്. ഡു (അഞ്ച്), എമിറേറ്റ്‌സ് എന്‍ ബി ഡി (ഏഴ്), എമിറേറ്റ്‌സ് എയര്‍ലൈന്‍സ് (എട്ട്), ശറഫ് ഡി ജി (11), ദിവ (12), എ ഡി സി ബി (13), ദുബൈ ഇസ്‌ലാമിക് ബേങ്ക് (16), ഇത്തിഹാദ് (17) എന്നിങ്ങനെയാണ് പട്ടികയില്‍ ഇടം പിടിച്ച ആദ്യ 20 ബ്രാന്‍ഡുകള്‍.
കരേഫോര്‍, ലുലു തുടങ്ങിയവ യു എ ഇ സമൂഹത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നു. മക്‌ഡൊണാള്‍ഡ് പോലുള്ള ബ്രാന്‍ഡുകള്‍ ലോക പ്രശസ്തമെങ്കിലും യു എ ഇക്കാര്‍ക്ക് അത്ര സ്വീകാര്യമല്ല, ആഗോള തലത്തില്‍ മക്‌ഡൊണാള്‍ഡിനാണ് സ്വീകാര്യത. സാമൂഹിക മാധ്യമങ്ങളില്‍ ഒന്നു പോലും ആദ്യ 20ല്‍ ഇടം പിടിച്ചില്ല. കഴിഞ്ഞ വര്‍ഷം ചൂടുകാലത്താണ് സര്‍വേ നടത്തിയത്. ആഗോള തലത്തില്‍ രണ്ടാം സ്ഥാനം സാംസങിനും മൂന്നാം സ്ഥാനം ആപ്പിളിനുമാണ്. അമേരിക്ക, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും സര്‍വേ നടന്നിരുന്നു.

---- facebook comment plugin here -----

Latest