ബസ് ടോള്‍ ബൂത്തില്‍ ഇടിച്ച് ടോള്‍ ജീവനക്കാരന്‍ മരിച്ചു

Posted on: February 4, 2015 5:28 pm | Last updated: February 4, 2015 at 7:29 pm
oorkadav accident
ഊര്‍ക്കടവ് പാലത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബസ്

മലപ്പുറം: എടവണ്ണപ്പാറക്ക് സമീപം ഊര്‍ക്കടവ് പാലത്തില്‍ ബസ് നിയന്ത്രണം വിട്ട് ടോള്‍ ബൂത്തില്‍ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. പാലത്തിലെ ടോള്‍ ബൂത്ത് ജീവനക്കാരനായ അരൂര്‍ സ്വദേശി രാഘവനാണ് മരിച്ചത്.

എടവണ്ണപ്പാറ – മാവൂര്‍ റൂട്ടില്‍ ഓടുന്ന നാഷണല്‍ ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ടോള്‍ബൂത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെെകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഭവസ്ഥലത്ത് പോലീസ് എത്താന്‍ വെെകിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

oorkadav accident2

 ചിത്രം അയച്ചത്: അബ്ദുല്ല സഖാഫി