Connect with us

Gulf

സീറ്റ് 300; അപേക്ഷ 6000

Published

|

Last Updated

അബുദാബി: പുതിയ അധ്യയന വര്‍ഷത്തിലേക്ക് അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ 300 സീറ്റുകളാണ് ഒഴിവുള്ളത്. എന്നാല്‍ അപേക്ഷ സമര്‍പിച്ചത് 6000 പേര്‍. വില്ല സ്‌കൂളുകള്‍ അടച്ചുപൂട്ടിയതോടുകൂടിയാണ് അബുദാബിയില്‍ സ്‌കൂള്‍ സീറ്റിന് വേണ്ടി രക്ഷിതാക്കള്‍ നെട്ടോട്ടമോടുന്നത്. ഏറ്റവും ചെറിയ ഫീസില്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളിലാണ് യു എ ഇയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷയുള്ളത്. ഇന്നലെ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് അപേക്ഷ കൂടിയത് കാരണം നറുക്കെടുപ്പ് നടത്തിയപ്പോള്‍ ആയിരങ്ങള്‍ എത്തി.
മക്കളുടെ സ്‌കൂള്‍ പ്രവേശനത്തിന് വേണ്ടി വിവിധ സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും സീറ്റുകള്‍ ലഭ്യമല്ലാതായതോടെ പുലര്‍ച്ചെ മുതല്‍ തന്നെ മക്കളെയുംകൂട്ടി രക്ഷിതാക്കള്‍ സ്‌കൂള്‍ വളപ്പില്‍ എത്തിയിരുന്നു. പുതിയ ഇന്ത്യന്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് അബുദാബി വിദ്യാഭ്യാസ കൗണ്‍സില്‍ പറയുന്നുണ്ടെങ്കിലും നഗരത്തില്‍ നിന്നും ദൂരെയുള്ള അല്‍ വത്ബ ഏരിയയിലാണ് പുതിയ സ്‌കൂളുകള്‍ പലതും ആരംഭിച്ചത്. ദൂരെ ആയത് കൊണ്ടും ഉയര്‍ന്ന് ഫീസ് കാരണവും പല രക്ഷിതാക്കളും ഇന്ത്യന്‍ സ്‌കൂളിലാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഈ അധ്യയന വര്‍ഷത്തോടുകൂടി ഇന്ത്യന്‍ പാഠ്യപദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആറോളം സ്‌കൂളുകള്‍ കൂടി അടച്ച് പൂട്ടും. മലയാളി വിദ്യാര്‍ഥികള്‍ ഏറെ പഠിക്കുന്ന അല്‍ നൂര്‍ സ്‌കൂളും ഇതില്‍ ഉള്‍പ്പെടും.

---- facebook comment plugin here -----

Latest