ലാലിസം: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ലോകായുക്ത

Posted on: February 4, 2015 4:41 pm | Last updated: February 5, 2015 at 12:36 am

MOHANLAL1തിരുവനന്തപുരം: ലാലിസത്തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് ലോകായുക്ത. ലാലിസത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് നടപടി.ഈ മാസം 16 ന് മുമ്പ് റിപ്പോര്‍ട്ട സമര്‍പ്പിക്കാനാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ദേശീയ ഗെയിംസില്‍ അവതരിപ്പിച്ച ലാലിസത്തിനെതിരെ ലോകായുക്തയില്‍ പരാതി ലഭിച്ചത്. മോഹന്‍ലാലിനെ അഞ്ചാം കക്ഷിയാക്കിയാണ് പരാതി.കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ തട്ടാന്‍ ലാലിനെ മറയാക്കുന്നതായും പരാതിയില്‍ ആരോപിച്ചിരുന്നു.
അതേസമയം മോഹന്‍ലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതില്‍ സര്‍ക്കാരിന് ഖേദമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പണം തിരിച്ച വാങ്ങുന്നത് ധാര്‍മ്മികതയല്ല. താന്‍കൂടി നേരിട്ടാണ് മോഹന്‍ലാലിനെ വിളിച്ചത്. ചീഫ് സെക്രട്ടറി പറഞ്ഞത് തിരുത്തേണ്ട കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.