കത്തോലിക്ക സഭാ മഹാസമ്മേളനം: പ്രതിനിധികള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതായി പരാതി

Posted on: February 4, 2015 3:26 pm | Last updated: February 5, 2015 at 12:36 am

visaബംഗളുരു: ലത്തീന്‍ കത്തോലിക്ക മഹാസമ്മേളന പ്രതിനിധികള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതായി പരാതി. ബംഗളുരുവില്‍ നടക്കുന്ന സമ്മേളനത്തിനായി വത്തിക്കാനില്‍ നിന്നെത്തേണ്ട രണ്ട് പ്രതിനിധികള്‍ക്കാണ് വിസ നിഷേധിച്ചത്. വിസ നിഷേധിച്ചതിന് വ്യക്തമായ കാരണമെന്തെന്ന് അറിയില്ലെന്ന് കത്തോലിക്ക സഭാ പ്രതിനിധികള്‍ പറഞ്ഞു.