മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിന്തുണ; “വേട്ടയാടുന്നത് അവസാനിപ്പിക്കണം”

Posted on: February 4, 2015 11:48 am | Last updated: February 5, 2015 at 12:36 am

24-mammoos-lalകൊച്ചി: ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി. ഒരു കലാകാരന്‍ പല സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് കലാപ്രകടനങ്ങള്‍ നടത്തുന്നത്. വിവാദങ്ങളിലേക്ക് ലാലിനെ വലിച്ചിഴക്കരുത്. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തെ ജോലി ചെയ്യാന്‍ അനുവദിക്കണം. വിവാദങ്ങള്‍ ചര്‍ച്ചയാക്കി ദേശീയ ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും മമ്മൂട്ടി പറഞ്ഞു.

കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്തി വിവാദങ്ങളിലേക്ക് പോകാതിരിക്കാന്‍  മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മമ്മൂട്ടി തയ്യാറായില്ല.

അതേസമയം ലാലിസം പരിപാടി അവതരിപ്പിക്കാന്‍ പ്രതിഫലമായാ വാങ്ങിയ തുക സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ മോഹന്‍ലാല്‍ ഉറച്ചു നില്‍ക്കുകയാണ്. പണം തിരികെ വാങ്ങരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. എന്നാല്‍ സര്‍ക്കാരുമായി ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് മോഹന്‍ലാലുമായി അടുത്തവൃത്തങ്ങളില്‍ നിന്നുള്ള സൂചന. ലാലിസം മാത്രമാണ് പരാജയമെന്ന പരാമര്‍ശം ലാലിനെ വേദനിപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.