തായ്‌വാനില്‍ വിമാനം നദിയില്‍ വീണു; 12 മരണം

Posted on: February 4, 2015 11:30 am | Last updated: February 4, 2015 at 11:08 pm

THAIWAN PLANE CRASH
തായ്‌പേയ്: തായ് വാനില്‍ 58 പേരുമായി വിമാനം നദിയില്‍ വീണു.12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ട്രാന്‍സ് ഏഷ്യ എയര്‍വെയ്‌സിന്റെ വിമാനമാണ് തകര്‍ന്നത്.
തായ്‌പെയില്‍ നിന്നും കിന്‍മെനിലേക്ക് പോകുകയായിരുന്ന എടിആര്‍-72 വിമാനമാണ് ന്യൂ തായ്‌പെയ് സിറ്റിയിലേക്കുള്ള കീലങ്ങ് നദിക്ക് മുകളില്‍ വച്ച് തകര്‍ന്ന് വീണത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20ല്‍ അധികം  പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.