എസ് വൈ എസ്അറുപതാം വാര്‍ഷികം പൊതുകിണര്‍ നിര്‍മിച്ച് നല്‍കുന്നു

Posted on: February 4, 2015 11:08 am | Last updated: February 4, 2015 at 11:08 am

sys logoനെന്മാറ: സമര്‍പ്പിതയൗവനം, സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ ഫെബുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ‘ാഗമായി നൊറ സര്‍ക്കിള്‍ കമ്മിറ്റി കിണര്‍ നിര്‍മിക്കുന്നു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ആറ്റുവായ് പുത്തന്‍തോട്ടത്തിലാണ് പൊതുജനങ്ങള്‍ക്ക് കിണര്‍ നിര്‍മിച്ച് നല്‍കുന്നത്. നിര്‍മാണോദ്ഘാടനം ഇന്ന് കാലത്ത് എട്ട് മണിക്ക് സര്‍ക്കിള്‍ പ്രസിഡന്റ് ബശീര്‍ മുസ് ലിയാര്‍ കടമ്പിടി നിര്‍വഹിക്കും, ബശീര്‍ സഖാഫി വണ്ടിത്താവളം, സിദ്ദീഖ് സഖാഫി നെ•ാറ, മുസ്തഫ മാസ്റ്റര്‍, കാജാഹുസ്സൈന്‍, ചെല്ലമുത്ത് പങ്കെടുത്തു.
അംസംബ്ലി ശ്രദ്ധേയമായി
ചെര്‍പ്പുളശ്ശേരി: എസ്‌വൈഎസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി മോളൂര്‍സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൂള്‍ അംസംബ്ലി ശ്രദ്ധേയമായി. വ്യത്യസ്ത മത വിഭാഗങ്ങളുടെ പങ്കാളിത്വവും അംസംബ്ലി ശ്രദ്ധേയമാക്കുന്നതിനു ഏറെ പങ്കുവഹിച്ചു. സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രതിജ്ഞ സ്‌കൂള്‍ ലീഡര്‍ കെ കബിര്‍ നേതൃത്വം നല്‍കി. എസ് വൈ എസ് കൊപ്പം സോണ്‍ സെക്രട്ടറി അലിയാര്‍ അഹ്‌സനി സമ്മേളന സന്ദേശം നല്‍കി.
സ്‌കൂള്‍ മാനേജര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി സുരേഷ്, എസ്എസ്എഫ് നെല്ലായ സെക്ടര്‍ പ്രസിഡണ്ട് അശ്കര്‍ സഅ്ദി നെല്ലായ, എസ്എസ്എഫ് ഒറ്റപ്പാലം ഡിവിഷന്‍ പ്രസിഡണ്ട് റഫീഖ് സഖാഫി, സിറാജുദ്ദീന്‍ സഖാഫി കുമരപ്പുത്തൂര്‍, അബ്ദുള്ള സഖാഫി ചൂറക്കോട്, ശാജഹാന്‍ ഉലൂമി, ശൂക്കൂര്‍ സഖാഫി, രാജേഷ് വെള്ളിനേഴി, വിബിന്‍നാഥ് കയിലിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

സൈക്കിള്‍ റാലി നടത്തി
കൂറ്റനാട്: ഈ മാസം അവസാന വാരം കോട്ടക്കലില്‍ നടക്കുന്ന എസ് വൈ എസ് 60 ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ചാലിശ്ശേരി ഖദീജ മന്‍സില്‍ സി എം സുന്നി മദ്‌റസയിലെ വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ റാലി നടത്തി. മുസ്തഫ ലത്ത്വീഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് അഹ് മദ് കബീര്‍ തങ്ങള്‍ റാലിക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ജീലാനി അനുസ്മരണവും നടന്നു. സയ്യിദ് അലി അബ്ബാസ് തങ്ങള്‍ നേതൃത്വം നല്‍കി.