Connect with us

Kozhikode

മിനി സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ മാലിന്യ നിക്ഷേപം

Published

|

Last Updated

താമരശ്ശേരി: താലൂക്കോഫീസ് കവാടത്തില്‍ മാലിന്യ നിക്ഷേപം. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് മിനി സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നിക്ഷേപിച്ചത്. ഞായറാഴ്ചകളില്‍ മാലിന്യം നീക്കം ചെയ്യാറില്ല. എന്നാല്‍ ചൊവ്വാഴ്ചയും മാലിന്യം നീക്കം ചെയ്യാതിരുന്നതിനാല്‍ ഇവിടെ ദുര്‍ഗന്ധം അസഹ്യമായിരിക്കുകയാണ്. നേരത്തെ ഡി വൈ എസ് പി. ഓഫീസിന് മുന്‍വശത്തായിരുന്നു മാലിന്യങ്ങള്‍ നിക്ഷേപിച്ചിരുന്നു. പോലീസ് ഇടപെട്ടതിനെതുടര്‍ന്നാണ് മാലിന്യ നിക്ഷേപം താലൂക്ക് ഓഫീസിന് മുമ്പിലേക്ക് മാറ്റിയത്. മാലിന്യം നീക്കം ചെയ്താല്‍ പോലും ഭക്ഷ്യാവശിഷ്ടങ്ങള്‍ ഇവിടെ അവശേഷിക്കും. തെരുവ് നായ്ക്കള്‍ ഇവിടെ ചുറ്റിത്തിരിയുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്. മാലിന്യം നിക്ഷേപിക്കാന്‍ സ്ഥിരം സംവിധനമൊരുക്കാത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. മാലിന്യം നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് വാഹനവും ജീവനക്കാരുമുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.

Latest