Connect with us

Kozhikode

Published

|

Last Updated

മുക്കം: സി പി ഐ ജില്ലാ സമ്മേളനത്തിന് ഏഴിന് മുക്കത്ത് തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചിന് പുസ്തകോത്സവം കവി പി കെ ഗോപിയും കവിയരങ്ങ് പ്രൊഫ. വീരാന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും. ആറിന് മുക്കം ബസ് സ്റ്റാന്‍ഡ് പരിസരത്ത് എസ് കെ പൊറ്റക്കാട് നഗറില്‍ സാംസ്‌കാരിക സന്ധ്യ നടക്കും.
ഏഴിന് പതാക ജാഥ ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കെ ജി പങ്കജാക്ഷന്റെ നേതൃത്വത്തിലും കൊടിമര ജാഥ ആനയാംകുന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ടി കെ രാജന്‍ മാസ്റ്ററുടെ നേതൃത്വത്തിലും ബാനര്‍ ജാഥ കല്‍പത്തൂരില്‍ നിന്ന് പി പി വിമലടീച്ചറുടെ നേതൃത്വത്തിലും ദീപശിഖ ജാഥ കോഴിക്കോട് കടപ്പുറത്തെ സ്വാതന്ത്ര്യസമര സ്മാരക മണ്ഡപത്തില്‍ നിന്ന് അജയ് ആവളയുടെ നേതൃത്വത്തിലും പുറപ്പെടും.
എട്ടിന് പ്രകടനവും പൊതു സമ്മേളനവും നടക്കും. പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഒമ്പതിന് പ്രതിനിധി സമ്മേളനം കെ ഇ ഇസ്മാഈലും ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ അസി. സെക്രട്ടറി എം നാരായണന്‍ മാസ്റ്റര്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി കെ കണ്ണന്‍ കണ്‍വീനര്‍ കെ മോഹനന്‍ മാസ്റ്റര്‍, ട്രഷറര്‍ വി എ സെബാസ്റ്റ്യന്‍ പങ്കെടുക്കും