Connect with us

National

വിവാദവുമായി ബി ജെ പിയുടെ വിഷന്‍ ഡോകുമെന്റ് പുറത്തിറങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹിക്കാര്‍ കുടിയേറ്റക്കാരാണെന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി ജെ പി പുറത്തിറക്കിയ വിഷന്‍ ഡോകുമെന്റിലെ പരാമര്‍ശം വിവാദമായി. പരാമര്‍ശം നീക്കം ചെയ്ത് ബി ജെ പി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്നും സംരക്ഷിക്കപ്പെടേണ്ട വടക്കുകിഴക്കന്‍ കുടിയേറ്റക്കാരാടക്കമുള്ള വിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുമെന്നും 24 പേജുള്ള രേഖയില്‍ പറയുന്നു. പോലീസ് സ്റ്റേഷനുകളില്‍ സ്‌പെഷ്യല്‍ സെല്ലുകളും വടക്കുകിഴക്കന്‍ കുടിയേറ്റക്കാര്‍ക്ക് വേണ്ടി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ നമ്പറും സംവിധാനിക്കും. വടക്കുകിഴക്കന്‍ വിദ്യാര്‍ഥികളുടെ സുരക്ഷക്ക് അവരോടൊപ്പം താമസിക്കുന്ന മാതാപിതാക്കള്‍ക്ക് പ്രത്യേക രക്ഷാകര്‍തൃത്വം സംവിധാനിക്കും. രേഖയില്‍ പറയുന്നു
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ ഇന്ത്യക്കാരല്ലേയെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ചോദിച്ചു. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്നവരെ വിശേഷിപ്പിക്കുന്ന പദമാണ് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത്. പ്രകടന പത്രികയില്‍ നിന്ന് അത് നീക്കം ചെയ്ത് പൊതുജനസമക്ഷം മാപ്പ് പറയണമെന്ന് മാക്കന്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈന സന്ദര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് മാക്കന്‍ ചൂണ്ടിക്കാട്ടി. ഭരണകക്ഷി തന്നെ ഇങ്ങനെ പറയുമ്പോള്‍, ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കുന്നത് ചോദ്യം ചെയ്യാന്‍ സുഷമക്ക് എങ്ങനെ സാധിക്കും? അദ്ദേഹം ചോദിച്ചു.

Latest