വോട്ടിംഗ് മെഷീനുകള്‍ തകരാറില്‍: കെജ്‌രിവാള്‍

Posted on: February 4, 2015 12:00 am | Last updated: February 4, 2015 at 12:00 am

voting_machine6_1318834739ന്യൂഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് മേഖലയില്‍ വോട്ടിംഗ് മെഷീനുകള്‍ കേടുവരുത്തിയതായി എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. മേഖലയില്‍ നടത്തിയ പരിശോധനയില്‍ നാല് മെഷീനുകള്‍ കേട് വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി ജെ പിക്ക് വേണ്ടിയുള്ള ലൈറ്റാണ് കത്തുകയെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മെഷീനുകള്‍ നശിപ്പിച്ചതിനെതിരെ എ എ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വോട്ടര്‍മാര്‍ എന്ത് ചെയ്യണമെന്ന് ആരാഞ്ഞായിരുന്നു കമ്മീഷനെ സമീപിച്ചത്. എന്ത് നടപടിയാണ് ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കുകയെന്ന് കമ്മീഷനെ സമീപിച്ച കേജ്‌രിവാളും അശുതോഷും ചോദിച്ചു.
ഏഴാം തീയതിയാണ് വോട്ടെടുപ്പ്. മായാത്ത മഷിയും പ്രത്യേക തരം ബ്രഷും ആദ്യമായി ഈ വോട്ടെടുപ്പില്‍ ഉപയോഗിക്കാനുള്ള തീരുമാനനത്തിലാണ് കമ്മീഷന്‍. 70 കോടി രൂപയുടെ ബജറ്റാണ് കമ്മീഷന്‍ അന്തിമമായി കാണുന്നത്.