Connect with us

Kerala

എസ് വൈ എസ് വാര്‍ഷികം: ഹൈവേ മാര്‍ച്ചിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published

|

Last Updated

തിരുവനന്തപുരം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന നേതാക്കള്‍ നയിക്കുന്ന ഹൈവേ മാര്‍ച്ച് ഈ മാസം ആറിന് തിരുവനന്തപുരത്ത് ആരംഭിക്കും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നയിക്കുന്ന മാര്‍ച്ച് ആറിന് വൈകുന്നേരം ആറ് മണിക്ക് ഗാന്ധിപാര്‍ക്ക് മൈതാനത്ത് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് എസ് വൈ എസ് സംസ്ഥാന നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. “സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം” എന്ന സമ്മേളനത്തിന്റെ പ്രമേയ പ്രചാരണത്തിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുന്‍മന്ത്രി എം വിജയകുമാര്‍ ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരിക്കും. ചടങ്ങില്‍ സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക കൈമാറും. സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. റീഡ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ എന്‍ അലി അബ്ദുല്ല മാര്‍ച്ചിന് സന്ദേശം നല്‍കും. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പി എ ഹൈദ്രൂസ് മുസ്‌ലിയാര്‍ കൊല്ലം, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മജീദ് അരിയല്ലൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, എ സൈഫുദ്ദീന്‍ ഹാജി, സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങള്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, ഹാഷിം ഹാജി, സിദ്ദീഖ് സഖാഫി നേമം, ശാഹുല്‍ഹമീദ് സഖാഫി, ശറഫുദ്ദീന്‍ പോത്തന്‍കോട്, ശാഫി വള്ളക്കടവ് സംസാരിക്കും.
ഈ മാസം പതിനഞ്ചിന് മാര്‍ച്ച് കാസര്‍കോട്ട് സമാപിക്കും. ഹൈവേ മാര്‍ച്ച് ഉദ്ഘാടനത്തോടനുബന്ധിച്ച് എസ് വൈ എസ് സന്നദ്ധ സേവന വിഭാഗമായ സ്വഫ്‌വയുടെ റാലി വൈകുന്നരം നാലിന് പാളയത്ത് നിന്നാരംഭിച്ച് ഗാന്ധി പാര്‍ക്കില്‍ അവസാനിക്കും. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, മജീദ് കക്കാട്, എസ് ശറഫുദ്ദീന്‍, ഹാശിം ഹാജി, നേമം സിദ്ദീഖ് സഖാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest