Connect with us

International

മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് ഫാഹിമിയെയും ഉടന്‍ മോചിപ്പിക്കും: ഈജിപ്ത്

Published

|

Last Updated

ദോഹ: കനേഡിയന്‍- ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകനായ മുഹമ്മദ് ഫാഹിമിയെ മണിക്കൂറുകള്‍ക്കകം മോചിപ്പിച്ചേക്കുമെന്ന് അല്‍ ജസീറ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഫാഹിമിയുടെ സഹപ്രവര്‍ത്തകനായ പീറ്റര്‍ ഗ്രിസ്റ്റ്, ഒരു ആസ്‌ത്രേലിയന്‍ പത്രപ്രവര്‍ത്തകന്‍ എന്നിവരെ ഞായറാഴ്ച മോചിപ്പിച്ചിരുന്നു. ഈജിപ്ത് പൗരനായ ബശര്‍ മുഹമ്മദ് ഇപ്പോഴും കെയ്‌റോയിലെ ജയിലിലാണ്. കഴിഞ്ഞ ജൂണിലാണ് ഇവരെ ഏഴും പത്തും വര്‍ഷങ്ങളിലേക്ക് ശിക്ഷിച്ചത്. നിയമവിരുദ്ധ സംഘടനയായ മുസ്‌ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്ന് രാജ്യത്ത് നുണപ്രചാരണം നടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരം നാടുകടത്തപ്പെടാനായി ഫാഹിമി ഈജിപ്ത് പൗരത്വം നിഷേധിച്ചിരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഫാഹിമിയുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കനേഡിയന്‍ വിദേശകാര്യ മന്ത്രി ജോണ്‍ ബെയ്ഡ് പറഞ്ഞിരുന്നുവെങ്കിലും കൃത്യമായ തീയതിയോ സമയമോ പറഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ഫാഹിമിയെ കാനഡയിലേക്ക് നാടുകടത്തുമെന്ന് സുരക്ഷാ വൃത്തങ്ങളും ഞായറാഴ്ച പറഞ്ഞിരുന്നു.