Connect with us

Kozhikode

വിസ്ഡം സിവില്‍ സര്‍വ്വീസ് പ്രീ-കോച്ചിംഗ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കോഴിക്കോട്: വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിക്ക് കീഴില്‍ 2015-16 അധ്യയന വര്‍ഷം പ്രീ-കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വ്വീസ് ആഭിമുഖ്യം വളര്‍ത്തുക, പി എസ് സി, യു പി എസ് സി തുടങ്ങിയ മത്സരപ്പരീക്ഷകള്‍ക്ക് കുട്ടികളെ പ്രാപ്തരാക്കുക, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠന മികവിനുള്ള പരിശീലനം ലഭ്യമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് മൂന്ന് വര്‍ഷമായി പ്രീകോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ എട്ട്, ഒമ്പത്,പത്ത്. ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രീ-കോച്ചിംഗ് സെന്ററുകളില്‍ പ്രവേശനം നല്‍കിയിട്ടുള്ളത്.
അടുത്ത അധ്യയന വര്‍ഷം പ്രീ-കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കാന്‍ താത്പര്യമുള്ള മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും 961786500, 8281149326 നമ്പറുകളില്‍ ബന്ധപ്പെടാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 10.

Latest