Connect with us

Malappuram

സര്‍വകലാശാല/കോളജ് വിദ്യാര്‍ഥികളില്‍ നിന്ന് രചനകള്‍ ക്ഷണിച്ചു

Published

|

Last Updated

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഈമാസം 21, 22, 23 തീയതികളിലായി തിരൂരില്‍ “സാഹിതി” എന്ന പേരില്‍ അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. കേരളത്തിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച രചനകള്‍ സാഹിത്യോത്സവത്തില്‍ അവതരിപ്പിക്കാം. ഓരോ വിഭാഗത്തിലേയും ഏറ്റവും മികച്ച രണ്ട് രചനകള്‍ക്ക് പുരസ്‌കാരം നല്‍കും. 5000 രൂപ, 3500 രൂപ എന്നിങ്ങനെ രണ്ട് സമ്മാനങ്ങള്‍; ഒപ്പം പുസ്തകങ്ങളും.
സാഹിത്യോത്സവത്തില്‍ അവതരിപ്പിക്കാനും മത്സരത്തിന് പരിഗണിക്കാനുമായി കവിത, കഥ എന്നീ വിഭാഗങ്ങളില്‍ സര്‍വകലാശാലകളിലോ, അഫിലിയേറ്റഡ് കോളേജുകളിലോ റഗുലര്‍ പഠനം നടത്തുന്ന മുപ്പത് വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് രചനകള്‍ അയക്കാം. പ്രായപരിധിക്കുള്ളിലെ മുഴുവന്‍ സമയ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
രചയിതാവിന്റെ ഫോട്ടോയും, മേല്‍വിലാസവും, പഠിക്കുന്ന കോഴ്‌സ്, സ്ഥാപനം, വയസ്സ് എന്നിവയെക്കുറിച്ചുള്ള സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രവും രചനയ്‌ക്കൊപ്പം നിര്‍ബന്ധം. രചനകള്‍ മുമ്പ് പ്രസിദ്ധീകരിച്ചതോ പ്രസിദ്ധീകരിക്കാത്തതോ ആകാം. എന്നാല്‍ ഒന്നില്‍ കൂടുതല്‍ രചനകള്‍ അയക്കരുത്. രചനകള്‍ 2015 ഫെബ്രുവരി 15 ന് മുന്‍പ്, കണ്‍വീനര്‍, കവിത – കഥ – മത്സരം, “സാഹിതി” – 2015, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, വാക്കാട് പി ഒ., തിരൂര്‍, മലപ്പുറം – 676 502 എന്ന വിലാസത്തില്‍ ലഭിക്കണം.

Latest