Connect with us

Eranakulam

ലഹരിമരുന്ന് തടയാന്‍ പോലീസ് ഹെല്‍പ് ലൈന്‍ തുറന്നു

Published

|

Last Updated

കൊച്ചി: ലഹരിമരുന്ന് വില്‍പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് പോലീസിനെ അറിയിക്കുന്നതിനായി ആന്റി ഡ്രഗ്‌സ് ഹെല്‍പ് ലൈന്‍ തുറന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 9947000100 എന്ന നമ്പറില്‍ വിളിച്ചോ വാട്‌സ്ആപ്പ് ചെയ്‌തോ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടില്ല. വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിച്ച് നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ലഹരി മരുന്നിന്റെ വ്യാപനം തടയുന്നതിനായി ട്രൈനുകള്‍, അന്തര്‍സംസ്ഥാന ബസുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ശക്തമായ പരിശോധന നടത്തും.

Latest