ശരീരഭാരം കുറക്കാന്‍ ഓട്‌സ്

Posted on: February 3, 2015 8:16 pm | Last updated: February 3, 2015 at 8:16 pm

oatsഅമിതഭാരം ഇന്ന് പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. അമിതഭാരം കുറക്കാനായി എന്തുചെയ്യണമെന്ന അന്വേഷണത്തിലാണ് പലരും. ഇവര്‍ക്കൊരു ആശ്വാസമാവുകയാണ് അമേരിക്കയിലെ മൗണ്ട് സിനായി സെന്റ് ലൂക്ക്‌സ് ആസ്പത്രിയിലെ ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍.

അമിതഭാരം കുറക്കാന്‍ സ്ഥിരമായി ഓട്‌സ് കഴിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രഭാതഭക്ഷണമായി ഓട്‌സ് കഴിക്കുന്നതാണ് ഏറ്റവും പ്രയോജനകരമെന്നാണ് ഇവര്‍ പറയുന്നത്. ഈ സമയത്ത് ഓട്‌സ് കഴിക്കുന്നത് ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുന്നതിനോടൊപ്പം വിശപ്പ് കുറക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.