സാംസംഗ് ഗാലക്‌സി എസ്6 മാര്‍ച്ച് അവസാനം പുറത്തിറങ്ങും

Posted on: February 3, 2015 7:45 pm | Last updated: February 3, 2015 at 7:45 pm

galaxy s6ന്യൂഡല്‍ഹി: സാംസംഗിന്റെ പുതിയ സ്മാര്‍ട് ഫോണായ സാംസംഗ് ഗാലക്‌സി എസ്6 മാര്‍ച്ച് അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. സാധാരണ ഡിസ്‌പ്ലേയോട് കൂടിയ മോഡലും നോട്ട് എഡ്ജിന് സമാനമായ ഡിസ്‌പ്ലേയോട് കൂടിയ മോഡലും സാംസംഗ് പുറത്തിറക്കുന്നുണ്ട്.

ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗാലക്‌സി എസ്6 32 ജി ബി മോഡലിന് ഏകദേശം 54,700 രൂപയായിരിക്കും വില. 64 ജി ബി മോഡലിന് ഏകദേശം 62000 രൂപയും 128 ജി ബി മോഡലിന് 69,300 രൂപയും ആയിരിക്കും വില.

ഗാലക്‌സി എസ് എഡ്ജിന്റെ 32 ജി ബി മോഡലിന് 62,000 രൂപയായിരിക്കും വില. 64 ജി ബി മോഡലിന് 69,300 രൂപയും ആയിരിക്കും വില എന്നാണ് പ്രാഥമിക വിവരങ്ങള്‍.