Connect with us

Kerala

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ അവധിയില്‍

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ അവധിയില്‍ പ്രവേശിച്ചു.നാളെ (ബുധനാഴ്ച) മുതല്‍ 10 ദിവസത്തേക്കാണ് വിന്‍സന്‍ എം.പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. ബാര്‍ കോഴക്കേസുമായി ഇതിന് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ അടക്കം സുപ്രധാന കേസുകളുടെ അന്വേഷണം നിര്‍ണായകഘട്ടത്തിലെത്തിനില്‍ക്കെയാണ് വിജിലന്‍സ് ഡയറക്ടര്‍ അവധിയില്‍ പോവുന്നത്.

ഈ വര്‍ഷം നവംബറില്‍ വിരമിക്കാനിരിക്കുന്ന വിന്‍സന്‍ എം പോള്‍ അതിന് മുന്നോടിയായാണ് അവധിയെടുക്കുന്നതെന്നാണ് സൂചന. ഈ മാസം 28ന് വിരമിക്കുന്ന ഡി.ജി.പി എം.എന്‍.കൃഷ്ണമൂര്‍ത്തിയും ഇതേരീതിയില്‍ അവധിയെടുത്ത് സിക്കിമിലേക്കു പോവുന്നുണ്ട്.