Connect with us

Kerala

കൊക്കെയ്ന്‍ കേസ്: നടന്‍ ഷൈന്‍ ടോം മൂന്നാം പ്രതി

Published

|

Last Updated

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതി. മോഡല്‍ രേഷ്മ രംഗസ്വാമി ഒന്നാംപ്രതിയും ബ്ലെസി സില്‍വസ്റ്റര്‍ രണ്ടാം പ്രതിയുമാണ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത കൊക്കെയിന്റെ ഉറവിടം അറിയാന്‍ ഷൈന്‍ അടക്കമുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയായ രേഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
ടിന്‍സ, സ്‌നേഹ എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. തൃശൂരില്‍ ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ഉടമസ്ഥതയിലുള്ള കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഷൈന്‍ ടോം അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.