ദേശീയ ഗെയിംസ് കലയുടെ കൈയൊപ്പ് ചാര്‍ത്താന്‍ വിവിധ പരിപാടികള്‍

Posted on: February 3, 2015 12:39 pm | Last updated: February 3, 2015 at 12:39 pm

NATIONAL GAMESകോഴിക്കോട്: ജില്ലയില്‍ നാല് വേദികളിലായി നടക്കുന്ന ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക് കലയുടെ കൈയൊപ്പുചാര്‍ത്താന്‍ വിവിധ പരിപാടികളുമായി സംഘാടകര്‍. 11 ദിവസം നീളുന്ന കലാവിരുന്നുകളാണ് കള്‍ച്ചറല്‍ ആന്‍ഡ് അവാര്‍ഡ് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 6.30നാണ് പരിപാടികള്‍ ആരംഭിക്കുക.
കലാപരിപാടികളുടെ വിശദാംശങ്ങള്‍: (തീയതി, പരിപാടി, സ്ഥലം ക്രമത്തില്‍)
ഈ മാസം മൂന്ന്- അംഗപരിമിതര്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്ന എബിലിറ്റി അണ്‍ലിമിറ്റഡ് പ്രത്യേക പരിപാടി (ടാഗോര്‍ ഹാള്‍)
നാല്- ചലച്ചിത്രം: മേരികോം (ടാഗോര്‍ ഹാള്‍)
അഞ്ച്- ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ- സംഗമം (ടാഗോര്‍ ഹാള്‍)
ആറ്- ചലച്ചിത്രം: ഭാഗ് മില്‍ഖാഭാഗ് (ടാഗോര്‍ ഹാള്‍)
ഏഴ്- ഉമ്പായിയുടെ ഗസല്‍ (ടാഗോര്‍ ഹാള്‍)
എട്ട്- അനിത ശെയ്ഖ് അവതരിപ്പിക്കുന്ന ഗസല്‍ (ടൗണ്‍ ഹാള്‍)
ഒമ്പത്- സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ മീറ്റ്‌സ് ത്രിശക്തി ഫ്യൂഷന്‍ (ടാഗോര്‍ ഹാള്‍)
പത്ത്- ഭാരതം- കേരളം (ടാഗോര്‍ ഹാള്‍)
പതിനൊന്ന്- മ്യൂസിക്കല്‍ ബാന്റ് (ടാഗോര്‍ ഹാള്‍)