Connect with us

Kozhikode

ലൈസന്‍സില്ലാത്ത 12 ക്വാറികള്‍ അടച്ചുപൂട്ടി

Published

|

Last Updated

കോഴിക്കോട്: മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഖനന പെര്‍മിറ്റ്, പഞ്ചായത്തില്‍ നിന്നുള്ള ഡി ആന്‍ഡ് ഒ ലൈസന്‍സ് എന്നിവയില്ലാതെ ഖനനം നടത്തിവന്ന ജില്ലയിലെ 12 കരിങ്കല്ല് ക്വാറികള്‍ അടച്ചുപൂട്ടി.
ജനുവരി 23, 24, 30, 31 തീയതികളില്‍ ക്വാറികളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടി സ്വീകരിച്ചത്. അനധികൃതമായി ധാതു കടത്തിയ അഞ്ച് വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.
ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ കരിങ്കല്ല് ക്വാറികളും പ്രവര്‍ത്തനം നിര്‍ത്തണമെന്ന് വകുപ്പ് നിര്‍ദേശം നല്‍കി.

Latest