Connect with us

Kozhikode

സാമൂഹിക നീതി വകുപ്പിന്റെ ജനസഭ ഏപ്രിലില്‍

Published

|

Last Updated

കോഴിക്കോട്: പഞ്ചായത്ത് സാമൂഹിക നീതിവകുപ്പ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നടത്തുന്ന ജനസഭ ഏപ്രില്‍ 20, 25 ,27 തീയതികളിലായി നടക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു.
പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ മന്ത്രി നേരിട്ട് ഇടപെട്ട് പരിഹാരം കാണും. വിവിധ വകുപ്പുകളില്‍ നിലവിലുള്ള പദ്ധതികള്‍ക്ക് അനുയോജ്യരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ട പരാതികള്‍ പരിഹരിക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തും.
കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങി താഴെത്തട്ടിലുള്ള സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ജനസഭകള്‍ സംഘടിപ്പിക്കുന്നത്.
വികലാംഗക്ഷേമ കോര്‍പറേഷന്‍, വനിതാ വികസന കോര്‍പറേഷന്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും പരിഗണിക്കും. സാമൂഹിക നീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ ഒരു ഡീ അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കും.
പി ടി എ ആവശ്യപ്പെടുകയാണെങ്കില്‍ സ്‌കൂളുകളോട് ചേര്‍ന്ന് അങ്കണ്‍വാടികള്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കും.